jisha murder case

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയായ ജിഷമോള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് ആറുദിവസം പിന്നിടുമ്പോഴും പൊലീസ് അന്വേഷണം ഇപ്പോഴും വഴിമുട്ടിനില്‍ക്കുന്നു.

അതേസമയം നേരത്തെയും ജിഷയും മാതാവ് രാജേശ്വരിയും ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജിഷയുടെ സഹോദരി ആരോപിച്ചു. ജിഷയ്ക്ക് ബന്ധുക്കള്‍ ഇല്ലാത്തത് കൊണ്ടാകും രാഷ്ട്രീയപാര്‍ട്ടികളും, പൊതു പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെടാന്‍ മടിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമാക്കി.

ജിഷയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജിഷയ്ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയിലും, കേരളത്തിലെ വിവിധ ജില്ലകളിലും വലിയ പ്രതിഷേധ പരിപാടികളാണ് അരങ്ങേറുന്നത്.

Top