Jisha Murder Case; P P Thankachan filed defamatory against Jomon Puthanpuraykkal

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുമായി ബന്ധപ്പെടുത്തി തനിക്കെതിരേ ആരോപണം ഉന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ മാനനഷ്ടക്കേസ് നല്‍കി. ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തങ്കച്ചന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ജിഷയെ കൊലപ്പെടുത്തിയതിന് പിന്നില്‍ തങ്കച്ചനാണെന്നും ജിഷ അദ്ദേഹത്തിന്റെ മകളാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങള്‍. തങ്കച്ചന്‍ വീട്ടില്‍ ജിഷ പോയിരുന്നുവെന്നും ജിഷയുടെ അമ്മ തങ്കച്ചന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. തങ്കച്ചനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.

Top