jisha murder case-amirul-no-bail

കൊച്ചി :ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യം അനുവദിച്ചാല്‍ അമീറുള്‍ നാടുവിടുമെന്ന് കോടതി നിരീക്ഷിച്ചു.

1500 പേജുള്ള കുറ്റപത്രമാണ് അമീറുളിനെതിരെ അന്വേഷണസംഘം സമര്‍പ്പിച്ചത്. ലൈംഗികവൈകൃതമുള്ള അമീറുള്‍ ഇസ്ലാം ജിഷയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂര പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ കുറ്റങ്ങളാണ് അമീറുളിനെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവദിവസം പ്രതി ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തി തിരിച്ചുപോയതു വരെയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ അതൊഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 195 സാക്ഷി മൊഴികളും 125 രേഖകളും 75 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.

കഴിഞ്ഞ ഏപ്രില്‍ 28ന് വൈകിട്ടാണ് ജിഷയെ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Top