പെരുമ്പാവൂര്‍ : നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി അസം സ്വദേശി അമീറുളിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ അനുമതി തേടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിനു മുന്നിലാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷ മജിസ്‌ട്രേറ്റ് അംഗീകരിച്ചാല്‍ ഏറ്റവും വേഗത്തില്‍ തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തും. കാക്കനാട് സബ്ജയിലില്‍ വച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക.
അമീറുളിനെ പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്ത് ഇന്നലെ പെരുമ്പാവൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് അപേക്ഷ നല്‍കിയിരുന്നില്ല.
തിരിച്ചറിയല്‍ പരേഡിന് ശേഷമേ അമീറുളിനെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെടൂ. കനത്ത പൊലീസ് സംരക്ഷണയിലായിരുന്നു അമീറുളിനെ കോടതിയില്‍ ഹാജരാക്കിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത അമീറുളിനെ കാക്കനാട് ജില്ലാ ജയിലിലാണ് പര്‍പ്പിച്ചിട്ടുള്ളത്.