Jisha case;DGP statement

loknath behara

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പഴുതുകള്‍ അടച്ച് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകും. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

ഇതിനിടെ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അമീറുളിനെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ച കരാറുകാരന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കും. അമീറുള്‍ താമസിച്ച കെട്ടിടത്തിന്റെ ഉടമയും വിവരങ്ങള്‍ മറച്ചുവച്ചു. പ്രതി മുങ്ങിയ വിവരം ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തോട് ഇവര്‍ പറഞ്ഞിരുന്നില്ല.

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ അമീറുള്‍ ആക്രമിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

Top