ആലുവ: ജിഷ കൊലക്കേസില്‍ പിടിയിലായ പ്രതി അസം സ്വദേശി അമിയൂറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എഡിജിപി സന്ധ്യ. പാലക്കാട് നിന്ന് വൈകിട്ട് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പഴുതുകളില്ലാത്ത രീതിയില്‍ കേസ് തെളിയിക്കേണ്ടതുണ്ട്. അതിനുവേണ്ടി പ്രതിയുമായി തിരിച്ചറിയില്‍ പരേഡ് നടത്തും. കൃത്യം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പും നടത്തേണ്ടതുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യണം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതെല്ലാം പൂര്‍ത്തിയായ ശേഷമേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിയെ ഹാജരാക്കൂവെന്നും സന്ധ്യ അറിയിച്ചു.