ജിസ് ജോയ് ചിത്രം ‘ഇന്നലെ വരെ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവട്ടു. ‘ഇന്നലെ വരെ’എന്നാണ് ചിത്രത്തിന്റെ പേര്. ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം റേബ മോണിക്ക ജോണും എത്തുന്നുണ്ട്.

നിരവധി സിനിമാ താരങ്ങളാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ബോബി, സഞ്ജയ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. മാത്യു ജോര്‍ജാണ് നിര്‍മ്മാണം. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമന്‍’ ആണ് ആസിഫ് അലിയുടെ മറ്റൊരു പുതിയ ചിത്രം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. കെ കൃഷ്ണകുമാര്‍ തിരക്കഥയെഴുതുന്ന ചിത്രം അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് നിര്‍മ്മിക്കുന്നത്.

Top