ജിപ്‌സിയെ വൈദ്യുത കാറാക്കി മാറ്റാനൊരുങ്ങി പിക്‌സി കാര്‍ കമ്പനി

ലക്ട്രിക്ക് പതിപ്പായി മാറാനൊരുങ്ങി മാരുതി ജിപ്‌സി. പിക്‌സി കാര്‍ കമ്പനി പ്രത്യേക കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ചാണ് ജിപ്‌സിയെ വൈദ്യുത കാറാക്കി മാറ്റുന്നത്. പെട്രോള്‍ എഞ്ചിന് പകരം വൈദ്യുത മോട്ടോറുകളും ബാറ്ററികളും ജിപ്‌സിയില്‍ ഒരുങ്ങും

അതേസമയം വൈദ്യുത പതിപ്പായി പരിണമിക്കുമ്പോഴും ജിപ്‌സിക്ക് പഴയ ചടുലത നഷ്ടപ്പെടുന്നില്ലെന്നതും, നാലു വീല്‍ ഡ്രൈവ് ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നില്ലെന്നതുമാണ് പ്രത്യേകത. പ്രത്യേകം രൂപകല്‍പ്പന ചെയ്ത നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് എഞ്ചിന്‍ മാറ്റലും വൈദ്യുത പവര്‍ട്രെയിന്‍ ഘടിപ്പിക്കലും. പ്ലഗ് ആന്‍ഡ് പ്ലേ വയറിംഗ് സംവിധാനമാണ് ഇതിന്റെ ഭാഗമായി ജിപ്‌സിക്ക് ലഭിക്കുക. അതായത്, നിലവിലെ വയറിംഗ് സംവിധാനത്തില്‍ തന്നെയാണ് വൈദ്യുത മോട്ടോറുകളും ബാറ്ററി സംവിധാനവും ഇവര്‍ ഘടിപ്പിക്കുന്നത്.

വൈദ്യുത കാറുകളെ കുറിച്ചുള്ള മുന്‍വിധികള്‍ പിക്‌സി കാര്‍സിന്റെ ജിപ്‌സി ഇവിടെ തകര്‍ത്തെറിയുകയാണ്. പതിവു വൈദ്യുത കാറുകള്‍ക്ക് സമാനമായി ചെറിയ മൂളല്‍ മാത്രമെ എസ്യുവിക്കുള്ളൂ. ആളെയും വെച്ച് കുന്നുകയറുമ്‌ബോള്‍ കാര്യമായ ബുദ്ധിമുട്ടൊന്നും ജിപ്‌സി പ്രകടമാക്കുന്നില്ല.

സാധാരണ പെട്രോള്‍, ഡീസല്‍ കാറുകളെ അപേക്ഷിച്ച് വൈദ്യുത കാറുകള്‍ക്ക് വളരെ പെട്ടെന്ന് ഉയര്‍ന്ന തോതില്‍ ടോര്‍ഖ് ലഭിക്കും. ആര്‍പിഎം പൂജ്യത്തില്‍ നില്‍ക്കുമ്‌ബോള്‍ തന്നെ പരമാവധി ടോര്‍ഖ് വൈദ്യുത വാഹനങ്ങള്‍ക്കുണ്ട്. അതായത് ഇന്ധന കാറുകളെ പോലെ നിശ്ചിത ആര്‍പിഎമ്മിന് ശേഷം ടോര്‍ഖിനായി കാത്തിരിക്കേണ്ട ആവശ്യം വൈദ്യുത കാറുകള്‍ക്കില്ലെന്നത് തന്നെ. എന്നാല്‍ ഒറ്റ തവണത്തകെ ചാര്‍ജില്‍ വാഹനം എത്ര കിലോമീറ്റര്‍ ഓടുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Top