ജിയോയുടെ ഫ്രീ വോയ്‌സ് കോളുകള്‍ കണക്ട് ചെയ്ത് നല്‍കിയില്ല; മൂന്ന് കമ്പനികള്‍ക്ക് പിഴ

ദില്ലി: ജിയോയുടെ ഫ്രീ വോയ്‌സ് കോളുകള്‍ സ്വന്തം നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ക്ക് ട്രായി വിധിച്ച 3050 കോടി പിഴ ഡിപാര്‍ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് (ഡോട്ട്) അംഗീകരിച്ചു. എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയ്ക്ക് 21 സര്‍ക്കിളുകള്‍ക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സര്‍ക്കിളുകള്‍ക്ക് ഇതേ നിരക്കിലുമാണു പിഴചുമത്തിയിരിക്കുന്നത്.

മൊബൈല്‍ നെറ്റ് വര്‍ക്ക് സേവന രംഗത്ത് നേരത്തേ മുതലുള്ള കമ്പനികള്‍ സഹകരിക്കുന്നില്ലെന്ന് കാട്ടി റിലയന്‍സ് ജിയോ ട്രായിയെ സമീപിക്കുകയായിരുന്നു. ഉപഭോക്തൃ വിരുദ്ധവും മൊബൈല്‍ ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനവുമാണ് ഈ മൂന്ന് കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ട്രായി കണ്ടെത്തി. നിയമം ലംഘിച്ച കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉപഭോക്താക്കളെ ബാധിക്കുമെന്നതിനാലാണ് പിഴ ചുമത്താന്‍ ആവശ്യപ്പെടുന്നതെന്നും ട്രായി അറിയിച്ചു.

Top