ജിയോയുടെ 5ജി സേവനങ്ങൾ ആഗസ്റ്റ് 15 മുതൽ നടപ്പിൽ വരും

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിച്ചേക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്കൊപ്പം പാൻ ഇന്ത്യ 5ജി സേവനങ്ങൾ പ്രഖ്യാപിച്ച് ജിയോയും അതിനൊപ്പം ചേരുമെന്ന് ചെയർമാനായ ആകാശ് അംബാനി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. 5 ജി സേവനങ്ങൾ രാജ്യം മുഴുവൻ നൽകാൻ തങ്ങൾ സജ്ജരാണെന്ന് കമ്പനി വ്യക്തമാക്കി.

കുറഞ്ഞ സമയത്തിൽ തന്നെ കമ്പനിക്ക് 5ജി സേവനങ്ങൾ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ ഉള്ള ഫൈബർ ശൃംഖല വഴി കാലതാമസമില്ലാതെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ‘ജിയോയുടെ 4ജി സേവനങ്ങൾ ലോകം മുഴുവൻ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. സമാനമായി ഇന്ത്യയുടെ 5ജി സേവനങ്ങളുടെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാനും ജിയോ ഒരുങ്ങുകയാണ്’- ആകാശ് അംബാനി വ്യക്തമാക്കി.

Top