റിലയന്‍സ് ജിയോ ഫൈബര്‍ പ്ലാനുകളുടെ അപ്‌ലോഡ് വേഗത കുറയ്ക്കുന്നു; പുതിയ റിപ്പോര്‍ട്ട്

ജിയോ കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മാറ്റങ്ങള്‍ പരീക്ഷിക്കുകയാണ്. ഇപ്പോള്‍ ജിയോ ഫൈബര്‍ കണക്ഷന് കീഴിലുള്ള ഓഫറുകളും കമ്പനി മാറ്റാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇപ്പോള്‍ ജിയോ ഫൈബര്‍ പ്ലാനുകളുടെ അപ്‌ലോഡ് വേഗത ജിയോ കുറച്ചിരിക്കുകയാണ്. ഡൗണ്‍ലോഡ് വേഗതയുടെ പത്തിലൊന്നായി ജിയോ ഫൈബറിന്റെ അപ്‌ലോഡ് വേഗത കമ്പനി കുറച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ജിയോ അടുത്തിടെ ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ആരംഭിച്ചു. ഉപയോക്താക്കളോട് ഇപ്പോള്‍ ഒരു ഹോം ബ്രോഡ്ബാന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നു. സൗജന്യ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ഒരു മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പുതിയ ബില്ലിംഗ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്ന പ്രക്രിയ ജിയോ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുന്നു.

ജിയോ ഫൈബര്‍ പ്ലാനുകള്‍ 199 രൂപയില്‍ ആരംഭിക്കുന്നു. അണ്‍ലിമിറ്റഡ് ഉപയോഗവും 100 എംബിപിഎസ് വേഗതയുമുള്ള പ്രതിവാര പദ്ധതിയാണിത്.

Top