റിലയൻസ് ജിയോ ഫീച്ചർ ഫോണുകൾ ഇപ്പോൾ മോബിക്ക്വിക്ക് വഴി ലഭ്യമാക്കാം

jio

പഭോതാക്കള്‍ക്ക് മികച്ച ലാഭകരമായ ഓഫറുകള്‍ നല്‍കി ടെലികോം കമ്പനികളെ അണ്‍ലിമിറ്റഡ് ഓഫറുകളിലേയ്ക്ക് നയിച്ച കമ്പനിയാണ് ജിയോ .കൂടാതെ ജിയോ കഴിഞ്ഞ വര്‍ഷം ഡോങ്കിള്‍ ,ഫീച്ചര്‍ ഫോണുകള്‍പോലെയുള്ള ഉത്പന്നങ്ങളും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഫീച്ചര്‍ ഫോണുകള്‍ ജിയോ വെബ് സൈറ്റിലൂടെയല്ലാതെ ഇപ്പോള്‍ മോബിക്ക്വിക്ക് വഴിയും വാങ്ങിക്കാം .

കഴിഞ്ഞ വര്‍ഷം ജിയോ പുറത്തിറക്കിയ മറ്റൊരു ഉത്പ്പന്നമാണ് ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍. വെറും 1500 രൂപയുടെ ഡെപ്പോസിറ്റ് തുകയില്‍ വാങ്ങിക്കാവുന്ന ഫീച്ചര്‍ ഫോണുകള്‍ക്ക് മികച്ച അഭിപ്രായമായിരുന്നു ഉപഭോതാക്കള്‍ക്കിടയില്‍ നിന്നും ലഭിച്ചിരുന്നത് .

1500 രൂപയുടെ ഡെപ്പോസിറ്റ് തുകയില്‍ ഫീച്ചര്‍ ഫോണുകള്‍ മോബിക്ക്വിക്ക് വഴി ലഭ്യമാക്കാം. 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഡെപ്പോസിറ്റ് തുക ജിയോയുടെ TCലൂടെ ലഭിക്കുന്നതാണ് .ഈ ഫീച്ചര്‍ ഫോണുകളില്‍ നിലവില്‍ 49 രൂപയുടെ ഡാറ്റ ഓഫറുകളും ലഭിക്കുന്നതാണ് .

Top