ജിയോഫോണ്‍ 2 നാലാമത്തെ ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ 12ന്

ജിയോഫോണ്‍ 2ന്റെ നാലാമത്തെ ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ 12ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കും. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ഗൂഗിള് മാപ്പ് എന്നിവയും ഫോണിലുണ്ട്.

2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്‌പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്‌പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എംഎഎച്ചാണ് ബാറ്ററി. രണ്ട് നാനോ സിമ്മുകളും ഫോണില്‍ ഉപയോഗിക്കാം. 2 എംപി റിയര്‍ ഫ്രണ്ട് ക്യാമറയാണ്.

Top