ജിയോഫോണ്‍ 2 ഫ്‌ളാഷ് സെയില്‍ നാളെ 12 മണിക്ക് ആരംഭിക്കും

2018 ജൂലായ് 5ന് ആണ് റിലയന്‍സ് ഉടമ മുകേഷ് അംബാനി ജിയോ ഫോണ്‍ 2 അവതരിപ്പിച്ചത്. ഇപ്പോള്‍ jio.comല്‍ ഫോണ്‍ ആഗസ്റ്റ് 16ന് 12 മണി മുതല്‍ വില്‍പ്പന ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്‌പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്‌പേസും ഫോണിനുണ്ട്.

512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം, 2,000 എംഎഎച്ചാണ് ബാറ്ററി. രണ്ട് നാനോ സിമ്മുകളും ഫോണില്‍ ഉപയോഗിക്കാം. 2 എംപി റിയര്‍ ഫ്രണ്ട് ക്യാമറയാണ്.

Top