ജിയോമാര്‍ട്ട് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി; അറിയേണ്ടതെല്ലാം

മാസങ്ങളായുള്ള ഈ ഇ-കൊമേഴ്സ് റീട്ടെയില്‍ പ്ലാറ്റ്‌ഫോം പരീക്ഷണത്തിനു ശേഷം റിലയന്‍സ് ഒടുവില്‍ ആന്‍ഡ്രോയിഡിനും ഐഫോണ്‍ ഉപയോക്താക്കള്‍ക്കുമായി ജിയോമാര്‍ട്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കി. ജിയോമാര്‍ട്ട് ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. എന്നാല്‍ ഈ സേവനം ഇപ്പോഴാണ് അപ്ലിക്കേഷന്‍ രൂപത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്.

ഇതുവരെ ജിയോമാര്‍ട്ട് വെബ്സൈറ്റ് പരീക്ഷിച്ചു കൊണ്ടിരുന്നു, കൂടാതെ ഇരുനൂറിലധികം നഗരങ്ങളിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാനും ഓണ്‍ലൈനില്‍ പണമടയ്ക്കാനും ഈ ആപ്ലിക്കേഷന്‍ വഴി കഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുന്നത് ജിയോമാര്‍ട്ട് അപ്ലിക്കേഷന്‍ എളുപ്പമാക്കും. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് രാജ്യത്ത് ലഭ്യമായ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി മത്സരിക്കാന്‍ റിലയന്‍സ് ജിയോ ശ്രമിക്കുന്നു.
ജിയോ

ഓഫ്ലൈന്‍ ബിസിനസ് പ്ലാറ്റ്ഫോമിലുള്ള റിലയന്‍സിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ജിയോമാര്‍ട്ട്. ഓണ്‍ലൈനില്‍ ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സഹായിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്‍ പേയ്‌മെന്റ് സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ജിയോമാര്‍ട്ട് വഴി ഓര്‍ഡര്‍ നല്‍കുന്നതിന് ആദ്യം ജിയോമാര്‍ട്ടിന്റെ വാട്ട്സ്ആപ്പ് നമ്പരായ 88500 08000 ഫോണ്‍ കോണ്‍ടാക്ടില്‍ സേവ് ചെയ്യുക. സേവ് ചെയ്ത ജിയോമാര്‍ട്ട് നമ്പറിലേക്ക് ‘ഹായ്’ എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ജിയോമാര്‍ട്ട് ഷോപ്പിംഗ് ലിങ്കിനൊപ്പം ‘ജിയോമാര്‍ട്ട് വാട്ട്സ്ആപ്പ് ഓര്‍ഡര്‍ ബുക്കിംഗ് സേവനത്തിലേക്ക് സ്വാഗതം’ എന്ന മെസേജ് മറുപടിയായി വരും. ഷോപ്പിംഗ് ലിങ്ക് 30 മിനിറ്റ് മാത്രമേ ആക്ടീവ് ആയിരിക്കുകയുളളൂ. ഒരു പുതിയ ലിങ്ക് ക്രിയേറ്റ് ചെയ്യാന്‍ വീണ്ടും മെസേജ് അയക്കാവുന്നതാണ്.

വാട്‌സ്ആപ്പിലൂടെ ലഭിച്ച ലിങ്ക് തുറന്നുകഴിഞ്ഞാല്‍, മൊബൈല്‍ നമ്പര്‍, ഏരിയ, പ്രദേശം മുതലായ നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കാനൊരു പേജ് തുറന്ന് വരും. വിശദാംശങ്ങള്‍ പൂരിപ്പിച്ച് നല്‍കി സബ്മിറ്റ് ചെയ്ത ശേഷം ലിസ്റ്റുചെയ്തിരിക്കുന്ന പലചരക്ക് ഇനങ്ങളുള്ള പുതിയ പേജ് തുറന്ന് വരും. നിങ്ങളുടെ കാര്‍ട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ആഡ് ചെയ്യാം.

നിങ്ങള്‍ ഓര്‍ഡര്‍ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാല്‍ പലചരക്ക് കടയുടെ വിലാസവും ഗൂഗിള്‍ മാപ്സിലെ ലൊക്കേഷനും ഒപ്പം ഒരു ഇന്‍വോയ്‌സും ജിയോമാര്‍ട്ട് അയയ്ക്കും. ഓര്‍ഡര്‍ തയ്യാറാകുമ്പോള്‍ ഉപഭോക്താവിന് സ്റ്റോറില്‍ നിന്ന് ഒരു എസ്എംഎസ് ലഭിക്കും. അവര്‍ക്ക് പോയി സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് അവിടെത്തന്നെ പണമടയ്ക്കാം.

Top