ജിയോലിങ്ക് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി റിലയന്‍സ് ജിയോ

jio

ജിയോലിങ്ക് ഉപയോക്താക്കാളെ ലക്ഷ്യമിട്ട് പുതിയ ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഡബിള്‍ ധമാക്ക ഓഫറിനു പിന്നാലെയാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹൈസ്പീഡില്‍ ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്ന ഇന്‍ഡോര്‍ 4ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് സേവനമാണ് ജിയോലിങ്ക്. ജിയോ അവതരിപ്പിച്ച മൂന്നു ജിയോലിങ്ക് പ്ലാനുകളാണ് 699 രൂപ, 2099 രൂപ, 4199 രൂപ.

ജിയോയുടെ 699 രൂപ പ്ലാനില്‍ 5ജിബി ഡേറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. ദിവസേനയുളള ലിമിറ്റ് കഴിഞ്ഞാല്‍ 64Kbps സ്പീഡായിരിക്കും. നിലവില്‍ ഈ പ്ലാനില്‍ 16ജിബി അധിക ഡേറ്റയും നല്‍കുന്നുണ്ട്. അങ്ങനെ ഉപയോക്താക്കള്‍ക്ക് ഒരു മാസം 156ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. കോളുകളും എസ്എംഎസും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നില്ല. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. എന്നാല്‍ ഇതില്‍ ജിയോ ആപ്ലിക്കേഷന്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ട്.

2,099 രൂപയുടെ പ്ലാനില്‍ ജിയോ നല്‍കുന്നത് ഹൈ സ്പീഡ് 5ജിബി ഡേറ്റ പ്രതിദിനമാണ്. ദിവസേനയുളള പരിധി കഴിഞ്ഞാല്‍ 64Kbps ആയി ഡേറ്റ സ്പീഡ് കുറയും. ഈ പ്ലാനിലും സൗജന്യ കോളോ അതു പോലെ എസ്എംഎസോ ഇല്ല. കൂടാതെ ഇതില്‍ 48ജിബി അധിക ഡേറ്റയും നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 538ജിബി ഡേറ്റയാണ് ലഭിക്കുന്നത്. സൗജന്യമായി ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്. പ്ലാന്‍ വാലിഡിറ്റി 98 ദിവസമാണ്.

4,199 രൂപയുടെ പ്ലാനില്‍ 5ജിബി ഹൈസ്പീഡ് ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിദിന ഡേറ്റ പരിധി കഴിഞ്ഞാല്‍ 64Kbps ഡേറ്റ സ്പീഡാണ് ലഭിക്കുന്നത്. 96ജിബി അധിക ഡേറ്റ ഈ പ്ലാനില്‍ നല്‍കുന്നുണ്ട്. അങ്ങനെ മൊത്തത്തില്‍ 1076ജിബി ഡേറ്റ ലഭിക്കുന്നു. കൂടാതെ ഇതിനോടൊപ്പം സൗജന്യമായി ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. ഈ പ്ലാനിലും സൗജന്യ കോളോ അതു പോലെ എസ്എംഎസോ ഇല്ല. പ്ലാന്‍ വാലിഡിറ്റി 196 ദിവസമാണ്.

Top