‘ജിയോ’,കേരളത്തിലെ നമ്പര്‍ വണ്‍ നെറ്റ് വര്‍ക്ക്; വരിക്കാരെ സന്തോഷിപ്പിക്കാന്‍ പുതിയ പ്ലാനുകള്‍

GIO

കേരളത്തിലെ ഏറ്റവും വലുതും വേഗമേറിയ 4ജി നെറ്റ് വര്‍ക്കായി ജിയോ മാറി(ട്രായ് റിപ്പോര്‍ട്ട്). ജിയോയ്ക്ക് കേരളത്തില്‍ മാത്രം 86 ലക്ഷത്തിലധികം വരിക്കാരാണുള്ളത്. രാജ്യത്തെ ഓരോ പൗരനിലേക്കും ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ് വര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ജിയോ ആഗോള മൊബൈല്‍ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് കമ്പനി വഹിച്ചിരിക്കുന്നത്.

റിലയന്‍സ് ജിയോ കേരളത്തില്‍ 10,000 ഇടങ്ങളിലേക്കാണ് മൊബൈല്‍ നെറ്റ് വര്‍ക്ക് വ്യാപിപ്പിച്ചത്. സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ഷൻ, ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളും അണ്‍ലിമിറ്റഡ് ഡേറ്റാ സേവനവുമാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തില്‍ നേടാന്‍ ജിയോയെ സഹായിച്ചത്.

222, 333, 444 തുടങ്ങിയവയാണ് ജിയോ പുറത്തിറക്കിയ പുതിയ ഓള്‍-ഇന്‍-വന്‍ പ്ലാനുകള്‍.

Top