വില കുറഞ്ഞ രണ്ട് പ്ലാനുകള്‍ പിന്‍വലിച്ച് ജിയോ

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയന്‍സ് ജിയോ വില കുറഞ്ഞ രണ്ട് എന്‍ട്രിലെവല്‍ പ്ലാനുകള്‍ പിന്‍വലിച്ചു. 39 രൂപയുടെയും 69 രൂപയുടെയും ജിയോഫോണ്‍ പ്ലാനുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എറ്റവും വില കുറഞ്ഞ പായ്ക്ക് 75 രൂപയുടേതായി. 749 രൂപ വരെ വിലയുള്ള പായ്ക്കുകളാണ് ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കുന്നത്.

ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്ന 39 രൂപയുടെയും 69 രൂപയുടേയും പ്ലാനുകള്‍ 14 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. 39 രൂപ പ്ലാന്‍ ദിവസവും 100 എംബി ഡാറ്റയും 14 ദിവസത്തേക്ക് സൗജന്യ കോളുകളും നല്‍കിയിരുന്നു. 69 രൂപ പായ്ക്ക് 14 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നതിനൊപ്പം മെത്തം 7ജിബി ഡാറ്റയും നല്‍കിയിരുന്നു.

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തില്‍ താഴ്ന്ന വരുമാനമുള്ള ആളുകള്‍ക്ക് കോളിങ്, ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ജിയോ 39 രൂപയുടെയും 39 രൂപയുടെയും ജിയോഫോണ്‍ പായ്ക്കുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍, സ്ഥിതി മെച്ചപ്പെട്ടു എന്നതുകൊണ്ടാണ് രണ്ട് പ്ലാനുകളും നിര്‍ത്തലാക്കിയത്. ധാരാളം വരുമാനം കുറഞ്ഞ ആളുകള്‍ റീചാര്‍ജ് ചെയ്ത പ്ലാനുകളായിരുന്നു ഇവ.

Top