ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഓഫറുകളുമായി ജിയോ

പഭോക്താക്കള്‍ക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ജിയോ. പുതിയ ഉപഭോക്താക്കള്‍ക്കായി 30 ദിവസത്തെ ഫ്രീ ട്രയല്‍ ആണ് ജിയോ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകള്‍ തുടങ്ങുന്നത്. 30എം.ബി.പി.എസാകും പ്ലാനിന്റെ വേഗത.

100എം.ബി.പി.എസ്സുള്ള 699 രൂപയുടെയും 150 എം.ബി.പി.എസ്സുള്ള  999 രൂപയുടെയും 300 എം.ബി.പി.എസ്സുള്ള, 499 രൂപയുടെയും പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ്‌ കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെ സെറ്റ്‌ടോപ്പ്‌ബോക്സും സൗജന്യമായി ലഭിക്കും. 999 രൂപയ്ക്ക് സെക്കന്‍ഡില്‍ 150 മെഗാബൈറ്റ്‌സ് വേഗതയില്‍ പരിധിയില്ലാത്ത ഇന്റര്‍നെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കന്‍ഡില്‍ 300 മെഗാബൈറ്റ്‌സ് വേഗതയില്‍ ഒരു ഒ.ടി.ടി സേവനം കൂടി ലഭിക്കും. ആകെ 12 ഒ.ടി.ടി സേവനങ്ങള്‍ ഇതില്‍ ലഭിക്കും.

നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വിഡിയോ, ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, വൂട്ട്, സോണിലിവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ജിയോ സിനിമ, ഷെമാരൂ, ജിയോസാവന്‍, യൂട്യൂബ്, ഇറോസ് നൗ എന്നിവകളാണ് ജിയോ ഫൈബര്‍ നല്‍കുന്ന ഒ.ടി.ടി സേവനങ്ങള്‍.

Top