റിപ്പബ്ലിക് ഡേ പ്രമാമിച്ച് വരിക്കാര്‍ക്ക് വമ്പന്‍ ഓഫര്‍ പാക്കേജുകളുമായി ജിയോ

ഡല്‍ഹി: റിപ്പബ്ലിക് ഡേ പ്രമാമിച്ച് വരിക്കാര്‍ക്ക് വമ്പന്‍ ഓഫര്‍ പാക്കേജുകളുമായി ജിയോ. അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളുള്‍പ്പെടുന്ന ഒരു വര്‍ഷം വാലിഡിറ്റി വരുന്ന പ്ലാന്‍ ആണ് വരിക്കാര്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി ജിയോ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 2.5 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും കൂടാതെ അണ്‍ലിമിറ്റഡ് 5 ജി ഡാറ്റയും അടക്കം ആകര്‍ഷകമായ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വിഗ്ഗി സബ്സ്‌ക്രിപ്ഷന്‍, അജിയോ കൂപ്പണുകള്‍, ഇക്സിഗോ ഓഫറുകള്‍, റിലയന്‍സ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത പ്രോഡക്ടുകള്‍ക്ക് 10 ശതമാനം വരെ കിഴിവ് എന്നിവ പോലുള്ള ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. ജിയോ അടക്കമുള്ള സേവനദാതാക്കള്‍, സൗജന്യ അണ്‍ലിമിറ്റഡ് 5ജി സേവനം ഈ വര്‍ഷം പകുതിയോടെ അവസാനിപ്പിക്കും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജിയോയ്ക്ക് ഒപ്പം എയര്‍ടെലും ഓഫറുകള്‍ പിന്‍വലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വരുന്നത്.ഇതുകൂടാതെ 7 വാര്‍ഷിക പ്ലാനുകളാണ് ജിയോയുടെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് ലഭിക്കുന്നത്. 2025 വരെ നീണ്ടുനില്‍ക്കുന്ന പ്ലാനുകളാണിവ. 2545 രൂപയിലാണ് ജിയോ വാര്‍ഷിക പ്ലാനുകള്‍ തുടങ്ങുന്നത്. 4498 രൂപയാണ് ജിയോയുടെ ഏറ്റവും വില കൂടിയ വാര്‍ഷിക പ്ലാന്‍. 2545 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ദിവസേന 1.5 ജിബി ഡാറ്റയാണ് ഓഫര്‍. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും, ദിവസേന 100 SMSഉം ജിയോ നല്‍കുന്നു.

230 രൂപയുടെ ശരാശരി പ്രതിമാസ റീചാര്‍ജ് പ്ലാന്‍ ജനുവരി 15 മുതല്‍ ജനുവരി 30 വരെ ‘മൈ ജിയോ’ ആപ്പ് വഴി ലഭ്യമാകും. ഇതൊരു പുതിയ പ്ലാന്‍ അല്ലെങ്കിലും, റിപ്പബ്ലിക് ദിന ഓഫറിന് കീഴില്‍ ജിയോ പരിമിത കാലത്തേക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വിവിധ ഒടിടി സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്കൊപ്പം 3,226 രൂപ, 3,225 രൂപ, 3,227 രൂപ, 3,178 രൂപ തുടങ്ങിയ വിലകളുടെ വാര്‍ഷിക റീചാര്‍ജ് പ്ലാനുകളും ജിയോ നല്കുമെന്നാണ് റിപ്പോര്‍ട്ട്. 4,498 രൂപ വിലയുള്ള കൂടിയ ജിയോ പ്ലാനിന് ഒപ്പം പ്രൈം വീഡിയോ മൊബൈല്‍, ഹോട്ട്സ്റ്റാര്‍ മൊബൈല്‍, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ 14 ഒടിടി സബ്സ്‌ക്രിപ്ഷനുകളും ലഭിക്കും.

Top