5000 രൂപയില്‍ താഴെയുള്ള 5 ജി സ്മാര്‍ട്ട്‌ഫോണുമായി ജിയോ

മുംബൈ: 5000 രൂപയില്‍ താഴെ വിലയ്ക്ക് 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഫോണുകള്‍ക്ക് തുടക്കത്തില്‍ 5000 രൂപ ആയിരിക്കുമെങ്കിലും പിന്നീട് വില 2500 രൂപ വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

വിപണിയില്‍ ഫോണിന്റെ സ്വീകാര്യത അനുസരിച്ചായിരിക്കും വില കുറയുന്നത്. നിലവില്‍ 2ജി ഉപയോഗിക്കുന്ന മുപ്പത് കോടിയോളം വരുന്ന ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്.5,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ പുറത്തിറക്കി അഫോര്‍ഡബ്ള്‍ ഫോണുകളുടെ വിപണി കൈയടക്കുകയാണ് ലക്ഷ്യം.

നിലവില്‍ രാജ്യത്തെ 350 ദശലക്ഷം പേര്‍ ഉപയോഗിക്കുന്നത് 2 ഫീച്ചര്‍ ഫോണുകളാണ്. ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ തങ്ങളുടെ 5 ജി നെറ്റ്വര്‍ക്ക് ശൃംഖല രാജ്യമെമ്ബാടും വ്യാപിപ്പിക്കാനാണ് ജിയോയുടെ ശ്രമം.

Top