പുതിയ സൈ്വപ്പിങ് മെഷീന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ജിയോ

ഫിനാല്‍ഷ്യല്‍ ടെക്‌നോളജി വിപണി പിടിച്ചടക്കാന്‍ പുതിയ സൈ്വപ്പിങ് മിഷീനുമായി ജിയോ രംഗത്ത്. ഇതോടെ പുതിയ തന്ത്രവുമായ് പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) രംഗത്തും ചുവടുറപ്പിക്കുകയാണ് മുകേഷ് അംബാനി.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന സൈ്വപ്പിങ് മെഷീന്‍ (പി.ഒ.എസ്) കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വ്യാപകമാണ്. 3,000 രൂപ നിക്ഷേപിച്ച് വ്യാപാരികള്‍ക്ക് ഈ മെഷീന്‍ സ്വന്തമാക്കാം. 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് നിരക്ക് (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഈടാക്കില്ലെന്നതാണ് ജിയോയുടെ പുതിയ ഓഫര്‍.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കു പുറമെ, ജിയോ മണി, ഭീം ആപ്പ് എന്നിവയിലൂടെയും പണം കൈമാറാമെന്നതാണ് ജിയോ പി.ഒ.എസിന്റെ സവിശേഷത. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പുണെ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്നത്.

Top