പുതിയ 100 പ്രൊജക്ടുകള്‍ പ്രഖ്യാപിച്ച് ജിയോ സ്റ്റുഡിയോ; സിനിമകളും വെബ് സീരിസുകളും ഉൾപ്പെടും

മുംബൈ: ജിയോ സ്റ്റുഡിയോയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 12 ന് മുംബൈയിൽ നടന്ന പരിപാടിയില്‍ 100 പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചു. വിവിധ ഭാഷകളിലാണ് ജിയോ സ്റ്റുഡിയോയുടെ പങ്കാളിത്തത്തോടെ സിനിമയായും, വെബ് സീരിസുകളായും ഈ പ്രൊജക്ടുകള്‍ നടക്കുക. പ്രഖ്യാപിച്ച പ്രൊജക്ടുകളില്‍ ഷാരൂഖ് ഖാൻ നായകനാകുന്ന ദുങ്കി, അമിതാഭ് ബച്ചന്റെ സെക്ഷൻ 84, ഉൾപ്പെടെ പെടുന്നു.

രാജ് കുമാർ ഹിരാനി, സൂരജ് ബർജാത്യ, അലി അബ്ബാസ് സഫർ, ആദിത്യ ധർ, പ്രകാശ് ഝാ, അമർ കൗശിക്, ലക്ഷ്മൺ ഉതേകർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ സംവിധായകര്‍ ജിയോ സ്റ്റുഡിയോയുമായി വരും പ്രൊജക്ടുകളില്‍ സഹകരിക്കുമെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു.

ഷാഹിദ് കപൂർ, നാനാ പടേക്കർ, അനിൽ കപൂർ, രൺദീപ് ഹൂഡ, ആമിർ ഖാൻ, ഭൂമി പെഡ്‌നേക്കർ, ശ്രദ്ധ കപൂർ, കൃതി സനോൻ തുടങ്ങി നിരവധി താരങ്ങൾ ജിയോ സ്റ്റുഡിയോയുടെ പരിപാടിയിൽ പങ്കെടുത്തു.

ഹിന്ദി, മറാഠി, ബംഗാളി, ഗുജറാത്തി, സൗത്ത്, ഭോജ്‌പുരി എന്നിവയുൾപ്പെടെ വിവിധ ഭാഷകളിലുള്ള സിനിമകളും ഒറിജിനൽ വെബ് സീരീസുകളിലുമായി നൂറിലധികം പ്രൊജക്ടുകള്‍ തയ്യാറാക്കുന്നുവെന്നാണ് ജിയോ സ്റ്റുഡിയോ അറിയിക്കുന്നത്.

ദുങ്കി (ഷാരൂഖ് ഖാൻ), ബ്ലഡി ഡാഡി (ഷാഹിദ് കപൂർ), ബേഡിയ 2 (വരുൺ ധവാൻ), ഭുൽ ചുക് മാഫ് (കാർത്തിക് ആര്യൻ , ശ്രദ്ധ കപൂർ), ഷാഹിദ് കപൂർ & കൃതി സനോൻ പേരിടാത്ത ചിത്രം, സ്ത്രീ 2 (രാജ് കുമാര്‍ റാവു), സെക്ഷൻ 84 (അമിതാഭ് ബച്ചൻ), ഹിസാബ് ബരാബർ (ആർ മാധവൻ), സാരാ ഹട്കെ സാരാ ബച്ച്കെ (വിക്കി കൗശൽ , സാറാ അലി ഖാൻ), ബ്ലാക്ക്ഔട്ട് (വിക്രാന്ത് മാസി , മൗനി റോയ്), മുംബൈക്കാർ (വിജയ് സേതുപതി), ദി സ്റ്റോറിടെല്ലർ ( പരേഷ് റാവൽ , ആദിൽ ഹുസൈൻ), ധൂം ധാം (പ്രതീക് ഗാന്ധി , യാമി ഗൗതം), സാമ്രാജ്യം (തപ്‌സി പന്നു , അരവിന്ദ് സ്വാമി) എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട മറ്റ് പ്രധാന പ്രൊജക്ടുകള്‍.

Top