jio smartphone life f one

മുംബൈ: കിടിലന്‍ ഫീച്ചറുകളുമായി ജിയോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ‘ലൈഫ് എഫ് വണ്‍’ വിപണിയിലെത്തി.റിലയന്‍സിന്റെ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമായി തുടങ്ങി.13999 രൂപയാണ് വില.

ഫോണിനൊപ്പം സൗജന്യമായി 3000 രൂപ വിലവരുന്ന ബ്ലുടൂത്ത് സ്പീക്കറും റിലയന്‍സ് നല്‍കുന്നുണ്ട്. സിറ്റി ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10% അധിക ഡിസ്‌കൗണ്ടും കമ്പനി നല്‍കും.

റിലയന്‍സ് സ്‌റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള 15000 രൂപയുടെ കുപ്പണുകളും ഉള്‍പ്പെടുന്നതാണ് ജിയോയുടെ പുതിയ പാക്കേജ്.

നിരവധി പുതിയ സ്മാര്‍ട്ട് ഫീച്ചറുകളാണ് കമ്പനി ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫോണ്‍ കാണാതെ പോയാല്‍ കണ്ടെത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് റിംഗ്.

വീഡിയോകള്‍ കാണുമ്പോള്‍ ദൃഷ്ടി സ്‌ക്രീനില്‍ നിന്നു മാറിയാല്‍ തനിയെ വീഡിയോ നില്‍ക്കുന്ന സംവിധാനം എന്നിവയെല്ലാം ഉള്‍പെടുന്നതാണ് ഫോണിലെ സ്മാര്‍ട്ട് ഫീച്ചറുകള്‍.

വേഗതയേറിയ ഇന്റര്‍നെറ്റും കുടുതല്‍ ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നു.

റിലയന്‍സിന്റെ മെസേജിംഗ് സംവിധാനം ലൈവ് വീഡിയോ കോളുകള്‍ വിളിക്കാനുള്ള ആപ്പ് എന്നിവയെല്ലാം ഫോണിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

5.5ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ സിം ആന്‍ഡ്രായിഡ് 6.1 മാര്‍ഷ്മല്ലോ, 16മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8മെഗാ പിക്‌സല്‍ മുന്‍ ക്യാമറ, മൂന്നു ജി.ബി.റാം, 32 ജീ.ബി റോം, സ്‌നാപ്പ് ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍, 3200mah ബാറ്ററി തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍.

Top