റിയല്‍മി യൂത്ത് ഓഫറുമായി റിലയന്‍സ് ജിയോ

ജിയോ റിയല്‍മി യൂത്ത് ഓഫറുമായി റിലയന്‍സ് ജിയോ. റിയല്‍മി ഫോണ്‍ ഉപയോഗിക്കുന്ന ജിയോ ഉപയോക്താക്കള്‍ക്കായാണ് റിലയന്‍സ് ജിയോ ജിയോ റിയല്‍മി യൂത്ത് ഓഫറര്‍ നല്‍കുന്നത്. 5,300 വരെയുളള ഓഫറുകളാണ് ഉപയോക്താക്കള്‍ക്ക് ജിയോ നല്‍കുന്നത്.

ജിയോ റിയല്‍മി യൂത്ത് ഓഫറില്‍ റിയല്‍മി ഫോണ്‍ വാങ്ങുന്ന ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പ് വഴി 100 രൂപയുടെ 18 ഡിസ്‌കൗണ്ട് കൂപ്പണുകള്‍ ലഭിക്കും. ഈ ഓഫറിനായി ജിയോയുടെ 299 രൂപയുടെ റീചാര്‍ജ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യണം. കൂടാതെ ബുക്ക്‌മൈ ഷോയിലൂടെ രണ്ടു സിനിമാ ടിക്കറ്റുകള്‍ക്ക് 50 ശതമാനം വീതം ഡിസ്‌കൗണ്ടും ക്ലിയര്‍ട്രിപ്പിലൂടെ 3,250 രൂപ ക്യാഷ്ബാക്കും ലഭിക്കും.

ഏപ്രില്‍ 22നാണ് റിയല്‍ മി പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. റിയല്‍മി 3 പ്രോയ്ക്ക് കരുത്തേകുന്നത് ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. 4 ജിബി റാം/32 ജിബി സ്റ്റോറേജ്, 4 ജിബി റാം/64 ജിബി സ്റ്റോറേജ്, 6 ജിബി റാം/64 ജിബി എന്നിവയാണ് മൂന്ന് വേരിയന്റുകള്‍.

Top