രാജ്യത്ത് 5ജിയും ഒടിടി പ്ലാറ്റ്‌ഫോമും ഉടന്‍ ആരംഭിക്കുമെന്ന് അംബാനി

മുംബൈ: രാജ്യത്ത് സ്‌പെക്ട്രം ലഭ്യമായാല്‍ ഉടന്‍ തന്റെ 5ജി ട്രയല്‍ ആരംഭിക്കുമെന്ന് മുകേഷ് അംബാനി. കമ്പനിയുടെ 43-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ വിജ്ഞാപനം. അടുത്ത വര്‍ഷത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മേഖലകളില്‍ 5 ജി അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും. മാധ്യമം, ധനകാര്യം, ഇ-കൊമേഴ്സ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങിയ സാധ്യകള്‍ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആമസോണ്‍, നെറ്റ്ഫ്ളിക്സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കും. ജിയോ ടിവി പ്ലസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. വോയ്സ് സര്‍ച്ച് സാങ്കേതിക വിദ്യ ഇതില്‍ ഉപയോഗിക്കും. ആഗോള ടെക് ഭീമനായ ഗൂഗിള്‍ ജിയോ പ്ലാറ്റ്ഫോംസില്‍ 33,737 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top