ജിയോയില്‍ മൂന്നാഴ്ചക്കിടെ നിക്ഷേപം 60,596.37 കോടി; ഒഹരി വില കുതിച്ചത് 80%

ജിയോ പ്ലാറ്റ് ഫോമില്‍ യുഎസ് ആസ്ഥാനമായുള്ള വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് കൂടി നിക്ഷേപം നടത്തിയതോടെ റിലയന്‍സിന്റെ ഓഹരിവില കുതിച്ചു. വ്യാപാരം ആരംഭിക്കുന്നതിനുതൊട്ടുമുമ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ റിലയന്‍സിന്റെ ഓഹരി വിലയില്‍ അഞ്ചുശതമാനമാണ് നേട്ടമുണ്ടായത്.

വിസ്റ്റ ഇക്വിറ്റി 11,357 കോടി രൂപകൂടി നിക്ഷേപിച്ചതോടെ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രമുഖ ടെക് നിക്ഷേപകരില്‍ നിന്ന് ജിയോ പ്ലാറ്റ്‌ഫോം 60,596.37 കോടി രൂപയാണ് സമാഹരിച്ചത്.ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്ഫോമുകളെ 4.91 ലക്ഷം കോടി രൂപയുടെ മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവുമുളളതാക്കി.

ഫേസ്ബുക്ക് 43,574 കോടിരൂപയും സില്‍വല്‍ ലേയ്ക്ക് 5,665.75 കോടി രൂപയുമാണ് ഇതിനകം ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിച്ചത്.

Top