ദീപാവലി ഉല്‍സവകാല ഓഫറുകളുമായി റിലയന്‍സ് ജിയോ

Reliance Jio

പഭോക്താക്കള്‍ക്കായി പുതിയ ദീപാവലി ഉല്‍സവകാല ഓഫറുകളുമായി റിലയന്‍സ് ജിയോ. ജിയോ ഫോണുകള്‍ക്ക് 50 ശതമാനം വിലകുറച്ച് 699 രൂപയാക്കിയിട്ടുമുണ്ട്. എല്ലാ അണ്‍ലിമിറ്റഡ് പ്ലാനുകളും സേവനങ്ങളും ഒറ്റ പ്ലാനില്‍ ലഭ്യമാക്കുന്നതാണ് പുതിയ ഓഫര്‍. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാകും.

ഏറ്റവും കുറഞ്ഞ നിരക്കില്‍ അണ്‍ലിമിറ്റഡ് കോളുകളും ഡേറ്റയും നല്‍കുന്നതാണ് ജിയോയുടെ പുതിയ 75 രൂപയുടെ പ്ലാന്‍. 75 രൂപയുടെ പ്ലാനില്‍ 3 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യകോള്‍, മറ്റു ഫോണ്‍ നമ്ബറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോള്‍ ടൈം എന്നിവ ലഭിക്കും. 125 രൂപയുടെ പ്ലാനില്‍ 14 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോള്‍, മറ്റു ഫോണ്‍ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോള്‍ ടൈമുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

155 രൂപയുടെ പ്ലാനില്‍ 25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോള്‍, മറ്റു ഫോണുകളിലേക്ക് 500 മിനിറ്റ് ഓഫ്‌നെറ്റ് കോള്‍ ടൈം എന്നിവ ലഭിക്കും. 185 രൂപയുടെ പ്ലാനില്‍ 25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോള്‍, മറ്റു നമ്ബറുകളിലേക്കു 500 മിനിറ്റ് കോള്‍ ടൈം എന്നിവയും ലഭിക്കും.

Top