ജിയോ ഫോണ്‍ 3; 4500 രൂപയായിരിക്കും വിപണി വിലയെന്ന് സൂചന

ജിയോ പുതുതായി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്ന ജിയോ 3 ജൂണില്‍ വില്‍പ്പനയ്‌ക്കെത്തും. അതിനിടെ ഫോണിന്റെ വില വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി. ജിയോ 3 യ്ക്ക് വെറും 4500 രൂപയായിരിക്കും വിപണി വിലയെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

ജിയോയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫീച്ചര്‍ ഫോണിനേക്കാള്‍ കൂടുതല്‍ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോണ്‍ 3. ആന്‍ഡ്രോയ്ഡ് ഗോ, ഗൂഗിളിന്റെ ലൈറ്റര്‍ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്വയറിലും പ്രവര്‍ത്തിക്കുന്നതായിരിക്കും ഫോണ്‍. ഇത്രയും വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ തന്നെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കാവും ഇത് കൂടുതല്‍ സഹായകമാവുക.

Top