പുതിയ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളുമായി ജിയോ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. പ്രതിദിന പരിധിയില്ലാത്ത അഞ്ച് അൺലിമിറ്റഡ് ഡേറ്റ പ്ലാനുകളാണ് കമ്പനി അവതരിപ്പത്. 15 ദിവസം മുതൽ ഒരു വർഷം വരെയാണ് പ്ലാനുകളുടെ കാലാവധി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഉൾപ്പടെ ദിവസവും കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാനുകളാണിവ.

15, 30, 60, 90, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്ലാനുകളിൽ പ്രതിദിനം എത്രം ജിബി വേണമെങ്കിലും ഉപയോഗിക്കാം. ഇതിന് പരിധി ഉണ്ടാകില്ല. പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റ് ഡേറ്റ മാത്രമല്ല വോയ്സ് കോളുകളും ആസ്വദിക്കാനാകും. ജിയോ ഫ്രീഡം പ്ലാനിൽ കൂടുതൽ ഓപ്ഷനുകൾ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതേസമയം ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിലുള്ളതാണ് ജിയോയുടെ ഈ അഞ്ച് പ്ലാനുകളും. പതിനഞ്ച് ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക് 127 രൂപയാണ്.

Top