വീണ്ടും പ്രതിദിനം രണ്ടു ജി.ബി ഡാറ്റ സൗജന്യമായി നല്‍കി ജിയോ

റിലയന്‍സ് ജിയോ വീണ്ടും പ്രതിദിനം രണ്ടു ജി.ബി ഡാറ്റ സൗജന്യമായി നല്‍കുന്നു. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നല്‍കുന്നത്.

റിലയന്‍സ് ജിയോ രാജ്യത്തെ തിരഞ്ഞെടുത്ത ഉപയോക്താക്കളുടെ പ്രീപെയ്ഡ് അക്കൗണ്ടിലേക്കാണ് വീണ്ടും ‘ജിയോ ഡാറ്റ പായ്ക്ക്’ ക്രെഡിറ്റ് ചെയ്യുന്നത്. നിലവിലുള്ള പാക്കിന്റെ ഡാറ്റാ ആനുകൂല്യത്തിന് പുറമേ 2 ജിബി അധിക ഡാറ്റയാണ് ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

ജിയോ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മൈജിയോ മൊബൈല്‍ അപ്ലിക്കേഷനിലെ ‘മൈ പ്ലാന്‍സ്’ എന്ന സെക്ഷന്‍ തിരഞ്ഞെടുത്ത് അവരുടെ മൊബൈല്‍ നമ്പറില്‍ ജിയോ ഡാറ്റ പായ്ക്കിന്റെ ലഭിക്കുമോ എന്ന് പരിശോധിക്കാന്‍ കഴിയും.

കമ്പനി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ട്വിറ്ററിലും മറ്റും സൗജന്യ ഡാറ്റ ലഭിച്ചതായി പലരും പറയുന്നുണ്ട്.

Top