റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി ജിയോ

Reliance Jio

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ജിയോ. 49 രൂപയ്ക്ക് ഒരു ജിബി പ്രതിദിനം ലഭിക്കുന്ന താരിഫ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസമാണ് ഓഫറിന് വാലിഡിറ്റിയുണ്ടാവുക.

98 രൂപയ്ക്ക് രണ്ട് ജിബി 14 ദിവസത്തേക്കും, 52 രൂപയ്ക്ക് 1 ജിബി ഏഴുദിവസത്തേക്കും, 149 രൂപയ്ക്ക് ദിവസേന 1 ജിബിയും ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപയ്ക്ക് 1.5 ജിബി ഡേറ്റയാണ് 28 ദിവസത്തേക്ക് ലഭിക്കുക. 19 രൂപയ്ക്ക് 150 എംബി ഒരു ദിവസത്തേക്കും ലഭിക്കും.

Top