റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു.
കണക്ഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ജിയോ നിലവില്‍ ഉപയോക്താക്കള്‍ക്ക് മെസേജ് അയക്കുന്നുണ്ട്. ഇതിനുശേഷവും റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷന്‍ ഘട്ടം ഘട്ടമായിട്ടാണ് റദ്ദാക്കുക.
ധന്‍ ധനാ ധന്‍ ഓഫറാണ് നിലവില്‍ ജിയോ സിമ്മുകളില്‍ ലഭ്യമായിട്ടുള്ള പ്ലാന്‍. പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും എടുത്തവര്‍ക്കും ഓഫര്‍ ലഭ്യമാണ്. ഇതുവരെ സിം റീചാര്‍ജ് ചെയ്യാത്തവര്‍ക്ക് (നിലവില്‍ സിം ആക്ടിവേറ്റ് ആണെങ്കില്‍) 408 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്രതിദിനം 1 ജിബി 4ജി പരിധിയില്‍ ജിയോ ഉപയോഗം തുടരാം. 408 രൂപയില്‍ 99 രൂപ പ്രൈം അംഗത്വത്തിനും 309 രൂപ ഓഫറിനുമാണ്.
പ്രൈം അംഗത്വം ഉള്ളവര്‍ 309 രൂപ റീചാര്‍ജ് ചെയ്താല്‍ മതിയാകും.