ടെലികോം വിപണിയില്‍ മുന്നേറുവാന്‍ റിലയന്‍സ് ജിയോ ; പുതിയ ഓഫര്‍ പ്രഖ്യാപിച്ചു

jio

മുംബൈ: ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മല്‍സരം ഓരോ ദിവസവും വര്‍ധിക്കുമ്പോള്‍ വിപണിയില്‍ മുന്നേറുന്നതിനായി റിലയന്‍സ് ജിയോ വീണ്ടും പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 398 നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുകയും തിരിച്ചു നല്‍കും. 398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായും നല്‍കും.
മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാന്‍ കഴിയുക. ജനുവരി 16 മുതല്‍ 31 വരെ പ്രീമിയം വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. എന്നാല്‍ ആമസോണ്‍ പേ വഴി ജിയോ റീചാര്‍ജ് ചെയ്താല്‍ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോള്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും, നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് തുകയായി ലഭിക്കും. മൊബിക്യുക്ക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക.

Top