jio- new offer for iphone customers

ഫോണ്‍ ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക് വോയ്‌സ് കോളുകള്‍ ഫ്രീ, 20 GB ഡേറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ് എന്നിവയാണ് ജിയോയുടെ ഓഫറുകള്‍.

ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 31നു വെല്‍കം പ്ലാന്‍ കാലാവധി കഴിഞ്ഞതിനു ശേഷമായിരിക്കും ഇത്. പുതിയ സ്‌കീമില്‍ ഒരു വര്‍ഷത്തെ പ്രത്യേക സര്‍വീസുകളും ലഭിക്കും.

ഡിസംബര്‍ 31 വരെ ജിയോ സ്റ്റോറുകളില്‍ നിന്നോ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നോ ഐഫോണ്‍ വാങ്ങി ജിയോ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വെല്‍കം പ്ലാനില്‍ തുടരാം. ജനുവരി ഒന്നു മുതല്‍ 1499 രൂപയുടെ പ്ലാന്‍ ഒരു വര്‍ഷം പൂര്‍ണമായും ഫ്രീയായി ലഭിക്കും. അതായത് മൊത്തം 18,000 രൂപയുടെ പ്ലാന്‍ വാല്യു തികച്ചും സൗജന്യമാണ്.

അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി വോയ്‌സ് കോളിങ്, നാഷണല്‍ റോമിങ്, 20GB വരെ 4G ഡേറ്റ, രാത്രി അണ്‍ലിമിറ്റഡ് 4G ഡേറ്റ ഉപയോഗം, 40GB വൈഫൈ ഡേറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ് ,അണ്‍ലിമിറ്റഡ് ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനില്‍ അടങ്ങിയിരിക്കുന്നത്.

ഐഫോണ്‍ 6, 6പ്ലസ്, 6എസ്പ്ലസ്, എസ്ഇ എന്നിവ കൂടാതെ പുതിയ ഐഫോണ്‍ 7, 7പ്ലസ് എന്നിവയ്ക്കും ഈ ഓഫര്‍ ബാധകമായിരിക്കും.

ചരിത്രത്തിലാദ്യമായി എന്റര്‍പ്രൈസ് കസ്റ്റമേര്‍സിനു ഐഫോണ്‍ വിലയില്‍ 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ ആകര്‍ഷകമായ താരിഫ് പ്ലാനുകളും നല്‍കും.

നൂറു ശതമാനം 4ജി നെറ്റ്‌വര്‍ക്കാണ് ജിയോയുടെ പ്രധാന പ്രത്യേകത. VoLTE കരുത്തുള്ള ഹൈ ഡെഫിനിഷന്‍ വോയ്‌സ് കോളുകളാണ് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എച്ച്ഡി ഫെയ്‌സ്‌ടൈം കോളുകള്‍, എച്ച്ഡി വീഡിയോ, 300 ലൈവ് ടെലിവിഷന്‍ ചാനലുകള്‍ എന്നിവയും ലഭിക്കും.

തങ്ങളുടെ ഇന്‍ഫിനിറ്റി പ്ലാനിനൊപ്പം എയര്‍ടെല്ലും മാസം തോറും 10GB ഫ്രീ 4G/3G ഡേറ്റ നല്‍കുന്നുണ്ട്.

Top