കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഓഫറുകള്‍; പുതിയ പ്ലാനുമായി ജിയോ

reliance jio

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കുന്ന പുതിയ പ്ലാനുമായി ജിയോ. പുതിയ ഐയുസി ചാര്‍ജ് വന്നതോടെ റിലയന്‍സ് ഉപയോക്താക്കള്‍ക്കു മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാന്‍ പണം നല്‍കേണ്ടി വന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഡേറ്റ പ്ലാന്‍ വന്നിരിക്കുന്നത്.

റിലയന്‍സ് ജിയോയുടെ 444 രൂപ ഓഫറുകളാണ് പ്രീപെയ്ഡ് പ്ലാന്‍

റിലയന്‍സ് ജിയോയുടെ 444 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പുതിയ ഐയുസി റീചാര്‍ജുകള്‍ അവതരിപ്പിച്ചതിന് ശേഷം വിപണിയിലെത്തിയ ഏറ്റവും പുതിയ ഓഫറുകളില്‍് ഒന്നാണ്. ഈ പ്ലാന്‍ 84 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആകെയുള്ള 168 ജിബി ഡാറ്റ പ്രതിദിനം 2 ജിബി ഡാറ്റയിലേക്ക് മാറ്റിത്തരുന്നു.

399 രൂപ പ്രീപെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ

ഈ പ്രീപെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് അനുയോജ്യമാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഇതിനൊപ്പം, സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകളും ലഭിക്കുന്നതാകും. എന്നാല്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് ബണ്ടില്‍ കോളുകളൊന്നുമില്ല. വരിക്കാര്‍ക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും, ഈ പ്രീപെയ്ഡ് പ്ലാനിന്റെ സാധുതയും 84 ദിവസമാണ്. എന്നിരുന്നാലും, വരിക്കാര്ക്ക് ഐയുസി ടോക്ക് ടൈം വൗച്ചറുകള് ഈ പ്ലാന് ഉപയോഗിച്ച് ലഭിക്കും, ഇത് 10 രൂപ പ്രാഥമിക വിലയിൽ ലഭ്യമാണ്.

299 രൂപ പ്രീപെയ്ഡ് പ്ലാന്‍

299 രൂപ പ്രീപെയ്ഡ് പ്ലാന്‍ അൽപം വ്യത്യസ്തമായ ഓഫറാണ്, കൂടാതെ സിനിമകളോ ടിവി സീരീസുകളോ കാണുന്നതിന് കൂടുതൽ ദൈനംദിന ഡാറ്റ നേടാന്‍ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാന് അനുയോജ്യമാണ്. 299 രൂപ പ്രീപെയ്ഡ് പ്ലാന് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഇതിന് 28 ദിവസത്തെ സാധുതയുണ്ട്. ഈ പ്ലാന്‍ പ്രതിദിനം 100 എസ്എംഎസും റിലയന്‍സ് ജിയോ നെറ്റ് വര്‍ർക്കിലേക്ക് പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു.

1699 രൂപയപടെ പ്രീപെയ്ഡ് പ്ലാന്‍

വര്‍ഷം മുഴുവനും വീണ്ടും വീണ്ടും ചാര്‍ജ് ചെയ്യുന്ന പ്രശ്നം ഒഴിവാക്കാന്‍ സഹായിക്കുന്ന പ്ലാനാണിത്. 1,699 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തെ സാധുതയുണ്ട്, കൂടാതെ പ്രതിദിനം 1.5 ജിബി ഡാറ്റയും റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കിലേക്കുള്ള പരിധിയില്ലാത്ത കോളുകള്‍ ഓഫറും നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് കോളുകളൊന്നുമില്ല. പ്രതിദിനം 100 എസ്എംഎസിന്റെ അധിക ആനുകൂല്യവുമുണ്ട്.

Top