പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. നിരക്കുകളിലാണ് ജിയോയുടെ പ്ലാനുകള്‍. 499 രൂപയുടേത് ഒരു ഡാറ്റ പ്ലാനും 777 രൂപയുടേത് കോംബോ പ്ലാനുമാണ്. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സബ്ക്രിപ്ഷന്‍ നല്‍കുന്ന പുതിയ രണ്ട് പ്ലാനുകള്‍ എയര്‍ടെല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 777 രൂപ പ്ലാനിലൂടെ സൗജന്യ കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഐപിഎല്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ജിയോ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്ക്രിപ്ഷന്‍ നല്‍കുന്ന പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അതുകാണ്ട് തന്നെ ഈ പ്ലാനുകളെ ജിയോ ക്രിക്കറ്റ് പ്ലാനുകള്‍ എന്നാണ് വിളിക്കുന്നത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഐപിഎല്‍ ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം.

499 രൂപ പ്ലാന്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. 399 രൂപയാണ് ഒരു വര്‍ഷത്തെ സബ്ക്രിപ്ഷന്റെ വില. ഇതോടൊപ്പം ഐപിഎല്‍ സീസണ്‍ നടക്കുന്ന 56 ദിവസവം 1.5 ജിബി വീതം ഡാറ്റയും ജിയോ ഈ പ്ലാനിലൂടെ നല്‍കുന്നുണ്ട്.

777 രൂപയുടെ ജിയോ ക്രിക്കറ്റ് പ്ലാന്‍ 399 രൂപ വിലമതിക്കുന്ന ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി ആനുവല്‍ സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റയും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 5 ജിബി അധിക ഡാറ്റയുമാണ് ഈ പ്ലാന്‍ നല്‍കുന്നത്. ആകെ മൊത്തം 131 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ജിയോ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും മറ്റ് നമ്പരുകളിലേക്ക് വിളിക്കാന്‍ 3,000 മിനുറ്റ് കോളുകളുമാണ് ജിയോ നല്‍കുന്നത്.

Top