പുതിയ ഓഫറുകളുമായി ജിയോ; പ്രതിദിനം 2.5 ജിബി ഡാറ്റ ആനുകൂല്യങ്ങളോടെ രണ്ട് പ്ലാൻ

പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ. 2.5 ജിബി പ്രതിദിന ഡാറ്റ ആനുകൂല്യങ്ങളുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 349, 899 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ. രണ്ട് പ്രീപെയ്ഡ് പ്ലാനുകളും അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസ് ഉണ്ടാകും. കൂടാതെ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി കവറേജും ലഭിക്കും. 349 പ്ലാനിനൊപ്പം 2.5 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. 30 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. 899 രൂപയുടെ പ്ലാനിന്റെ കാലാവധി മൂന്ന് മാസമാണ്. കൂടാതെ, സമാന ആനുകൂല്യങ്ങളുള്ള ദീർഘകാല പ്ലാനും അവതരിപ്പിക്കുന്നു.

‌‌ജിയോയിൽ നിന്നുള്ള 899 രൂപയുടെ പ്രീപെയ്ഡ് പ്ലാനും സമാനമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. 90 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും സഹിതം 2.5 ജിബി പ്രതിദിന ഡാറ്റാ ലിമിറ്റോടെയാണ് പ്ലാൻ വരുന്നത്. ജിയോ സിനിം, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ്, കൂടാതെ യോഗ്യരായ സബ്‌സ്‌ക്രൈബർമാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും പോലെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ഈ രണ്ട് പ്ലാനുകൾക്ക് പുറമേ‍‍ മേൽപ്പറഞ്ഞ രണ്ട് പ്ലാനുകളുടെയും അതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് 2023 പ്ലാൻ. 252 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. മൊത്തത്തിൽ, വരിക്കാർക്ക് 630 ജിബി ഹൈ-സ്പീഡ് ഡാറ്റയും ലഭിക്കും. ഓഫർ ചെയ്ത പ്രതിദിന ഡാറ്റാ ലിമിറ്റ് എക്‌സ്‌ഹോസ്റ്റിന് ശേഷം, ഉപയോക്താക്കൾക്ക് 64 Kbps വേഗതയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയും. ജിയോ ഉപയോക്താക്കൾക്ക് മൈ ജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, കൂടാതെ ഫോൺപേ, ഗൂഗിൾ പേ, പേടിഎം പോലുള്ള റീചാർജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാറ്റ്‌ഫോമുകൾ സന്ദർശിച്ച് ഈ പ്രീപെയ്ഡ് പ്ലാനുകൾക്ക് റീചാർജ് ചെയ്യാം.

Top