jio introduce 4G feature phones

ന്യൂഡല്‍ഹി: 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണുമായി റിലയന്‍സ് ജിയോ എത്തുന്നു. സമയപരിധിയില്ലാത്ത സംസാരം, വീഡിയോ കോളിങ് എന്നീവയാണ് ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതകള്‍.

ആയിരം രൂപയേക്കാളും താഴ്ന്ന വിലയിലാകും വില്പന. ഗ്രാമീണ മേഖല, ടിയര്‍ 3 നഗരങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്.

ഫോണ്‍ വിളി മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ ഫോണിന്റെ വരവ്.

സ്മാര്‍ട്ട് ഫോണ്‍ പോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെങ്കിലും ടച്ച് സ്‌ക്രീന്‍ സൗകര്യമുണ്ടാകില്ലെന്ന വ്യത്യാസം മാത്രമാണ് പുതിയ ഫീച്ചര്‍ ഫോണിനുണ്ടാകുക.

രാജ്യത്തെ 65 ശതമാനം പേരും ഇപ്പോഴും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. നിലവില്‍ ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണിന് 3000 രൂപയോളമാണ് വില.

ഈ മേഖലയെ ലക്ഷ്യമിട്ടാണ് 4ജി വീഡിയോ കോള്‍ സൗകര്യമുള്ള വിലകുറഞ്ഞ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്.

സെപ്തംബര്‍ 5 ന് ലോഞ്ച് ചെയ്ത ജിയോയ്ക്ക് ഇപ്പോള്‍ 2.5 കോടി വരിക്കാരാണുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വരിക്കാരുടെ എണ്ണം 10 കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

വിപണിയില്‍ മുന്നിലുള്ള എയര്‍ ടെല്ലിന് നിലവില്‍ 26 കോടി വരിക്കാരാണുള്ളത്.

Top