ജിയോ അറ്റാദായം 12.2 ശതമാനം ഉയർന്ന് 5,208 കോടി രൂപയായി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോയുടെ ഡിസംബർ പാദത്തിലെ അറ്റാദായം 12.2 ശതമാനം ഉയർന്ന് 5,208 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 4,638 കോടി രൂപയായിരുന്നത്തിൽ നിന്നാണ് 12 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. സെപ്റ്റംബർ പാദത്തിൽ 5,058 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവർത്തനങ്ങളിൽ നിന്നുള്ള ജിയോയുടെ മൊത്ത വരുമാനത്തിൽ 10% വളർച്ചയും രേഖപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ 22,998 കോടി രൂപയായിരുന്നതിൽ നിന്ന് 10% ഉയർന്ന് 25,368 കോടി രൂപയായി.

Top