‘ഹോളിഡേ ഹംഗാമ’യില്‍ 100 രൂപ കാഷ്ബാക്ക് ഓഫറുമായി ജിയോ

jio

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ പുതിയ ഓഫര്‍ അവതരിപ്പിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് പോര്‍ട്ടലായ ഫോണ്‍ പേയുമായി സഹകരിച്ച് ‘ഹോളിഡേ ഹംഗാമ’ എന്ന പേരില്‍ ക്യാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാന്‍ പ്രകാരം 100 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി ലഭിക്കും. പ്രീപെയ്ഡ് വരിക്കാര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

399 രൂപയുടെ പ്ലാന്‍ ചെയ്യുമ്പോള്‍ 100 രൂപ ഇന്‍സ്റ്റന്റ് ഇളവായി അക്കൗണ്ടില്‍ വരും. അതായത് 399 രൂപയുടെ പ്ലാനിന് കേവലം 299 രൂപ മാത്രമാണ് പ്രീപെയ്ഡ് വരിക്കാര്‍ക്ക് നല്‍കേണ്ടി വരിക.

50 രൂപ മൈജിയോ ആപ്പ് വഴിയും ബാക്കി 50 രൂപ ഫോണ്‍ പേ ആപ്പ് വഴിയുമാണ് ലഭിക്കുക. മാത്രവുമല്ല 50 രൂപയുടെ കാഷ്ബാക്ക് വൗച്ചര്‍ നിലവിലുള്ളവര്‍ക്ക് മാത്രമാണ് മൈജിയോ ആപ്പ് വഴി 50 രൂപയുടെ കാഷ്ബാക്ക് ലഭിക്കുക. ഫോണ്‍ പേ വഴി മറ്റൊരു പണമിടപാട് നടത്തുമ്പോഴാണ് 50 രൂപ കാഷ്ബാക്ക് ലഭിക്കുക. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ മൈജിയോ ആപ്പ് വഴി തന്നെ റീചാര്‍ജ് ചെയ്തിരിക്കണം

399 രൂപയുടെ താരിഫ് പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. 84 ദിവസം വാലിഡിറ്റിയിലുള്ള ഈ പ്ലാനില്‍ ആകെ 126 ജിബി ഡേറ്റ ലഭിക്കും. വമ്പന്‍ ഡേറ്റാ ഓഫറുകള്‍ വാരിക്കോരി നല്‍കി മാസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി വിപണി കീഴടക്കിയാണ് റിലയന്‍സ് ജിയോ രംഗപ്രവേശം ചെയ്തത്.

Top