സാധാരണക്കാരന്റെ നെഞ്ച് ഇടിപ്പിച്ച് ജിയോ! ആറ് മുതല്‍ മൊബൈല്‍ നിരക്ക് കൂട്ടുന്നു

മുംബൈ: പ്രമുഖ മൊബൈല്‍ കമ്പനികളെല്ലാം ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സാധാരണക്കാരുടെ ആശ്രയമായ ജിയോയും ഫോണ്‍ നിരക്ക് കൂട്ടാനൊരുങ്ങുന്നു. ഡിസംബര്‍ ആറുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഐഡിയ- വോഡാഫോണ്‍, എയര്‍ടെല്‍ എന്നീ കമ്പനികള്‍ വര്‍ധിപ്പിക്കുന്ന അതേ നിരക്ക് തന്നെയാണ് ഇപ്പോള്‍ ജിയോയും വര്‍ധിപ്പിക്കുന്നത്. 40 ശതമാനം വരെയാണ് കമ്പനികള്‍ കൂട്ടുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുകയെന്ന് വിശദീകരിച്ച ജിയോ രാജ്യത്തെ ടെലികോം മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദീകരിച്ചു. പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ജിയോ ഇത് വഴി കൂടുതല്‍ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അവകാശപ്പെട്ടു. ജിയോയുടെ പുതുക്കിയ നിരക്കുകള്‍

ഡിസംബര്‍ മൂന്നോടെയാണ് മറ്റു പ്രമുഖ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. വലിയ തോതിലുള്ള കടം വന്നതാണ് കമ്പനികളെ ഇത്തരം ഒരു തീരുമാനത്തിലെത്തിക്കാന്‍ കാരണമായത്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ – വോഡാഫോണും എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചന മൊബൈല്‍ കമ്പനികള്‍ നേരത്തെ തന്നെ നല്‍കിയിരുന്നതാണ്.

ഒക്ടോബര്‍ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രീം കോടതി വിധി വന്നത്, വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെലിനും 81,000 കോടി രൂപ കുടിശ്ശികയാണ് ഉള്ളത്. സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം റെക്കോര്‍ഡ് 50,921.9 കോടി രൂപയയും എയര്‍ടെല്ലിന്റേത് 23,045 കോടി രൂപയുമായിരുന്നു. പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികള്‍ എത്തിയതോടെ തുക അടയ്ക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു.

Top