രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ജിയോ ഉപഭോക്താക്കള്‍ക്ക് 16 ജിബി ഡാറ്റ സൗജന്യം

jio

ണ്ടാം വാര്‍ഷിക ദിനത്തില്‍ 16 ജിബി ഡാറ്റ സൗജന്യമായി നല്‍കി റിലയന്‍സ് ജിയോ. ആദ്യ 8 ജിബി ഡാറ്റ സെപ്റ്റംബറിലും അടുത്ത 8 ജിബി ഡാറ്റ ഒക്ടോബറിലുമാണ് നല്‍കുന്നത്. ദിവസേന 2 ജിബി ഡാറ്റ വീതം 4 ദിവസത്തേക്കാണ് ഒരു മാസത്തില്‍ അനുവദിക്കുക.

ഉപയോക്താക്കളെ അനുസരിച്ചാകും പാക് വാലിഡിറ്റി നിശ്ചയിക്കുന്നത്. മൈ പ്ലാന്‍സിലും മൈ ജിയോ ആപ്പിലും പാക് ലഭ്യമാണ്. സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ഓഫറിന്റെ കാലാവധി.

അതേസമയം, കാഡ്ബറി ഡയറി മില്‍ക്കിനൊപ്പം ജിയോ ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കുന്നുണ്ട്. ഡയറി മില്‍ക്കിന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ അധിക ഡാറ്റ നല്‍കുന്നത്. ചോക്ലേറ്റിന്റെ പൊതിയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാവുന്നതാണ്. ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന് ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും. സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി.

Top