ജിയോ ജിഗാഫൈബര്‍ പ്ലാനുകള്‍ ഉടന്‍; ഇന്റര്‍നെറ്റ് വിവരങ്ങളും മറ്റും നോക്കാം

reliance jio

ജിയോ ജിഗാഫൈബര്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. വീടുകളില്‍ വലിയ ടിവി സ്‌ക്രീനിലൂടെ അള്‍ട്രാ ഹൈഡെഫനിഷന്‍ വിനോദ പരിപാടികള്‍, ലിവിംഗ് റൂമില്‍ നിന്നും മള്‍ട്ടിപാര്‍ട്ടി വീഡിയോ കോണ്‍ഫ്രന്‍സിങ്, വെര്‍ച്ച്‌വല്‍ റിയാലിറ്റി ഗെയിം, ഡിജിറ്റല്‍ ഷോപ്പിംഗ് എന്നിങ്ങനെയുളള വലിയൊരു ലോകമാണ് ജിഗാഫൈബറിലൂടെ എത്തുന്നത്.

1100 നഗരങ്ങളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് എത്തിക്കുമെന്ന് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്. 500 രൂപ മുതലാണ് പ്ലാന്‍ തുടങ്ങുന്നത്. മൈജിയോ ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. പരമാവധി രജിസ്‌ട്രേഷന്‍ ലഭിക്കുന്ന സ്ഥലങ്ങളിലായിരിക്കും ആദ്യ സേവനം ആരംഭിക്കുന്നത്.

500 രൂപ പ്ലാന്‍

500 രൂപ പ്ലാനില്‍ 300ജിബി ഡേറ്റ 50Mbps സ്പീഡില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

750 രൂപ പ്ലാന്‍

750 രൂപ പ്ലാനില്‍ 450ജിബി ഡേറ്റ 50Mbps സ്പീഡില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

999 രൂപ പ്ലാന്‍

999 രൂപ പ്ലാനില്‍ 600ജിബി ഡേറ്റ 100Mbps സ്പീഡില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

1299 രൂപ പ്ലാന്‍

ഈ പ്ലാനില്‍ 750ജിബി ഡേറ്റ 100Mbps സ്പീഡില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

1500 രൂപ പ്ലാന്‍

ഇതാണ് ഏറ്റവും വില കൂടിയ ജിഗാഫൈബര്‍ പ്ലാന്‍. ഈ പ്ലാനില്‍ 900ജിബി ഡേറ്റ 150Mbps സ്പീഡില്‍ ലഭിക്കുന്നു.

ജിയോ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് മികച്ച ടിവി അനുഭവവും സ്മാര്‍ട്ട് ഹോം സ്യൂട്ടും ശക്തിപ്പെടുത്തുന്നു. വലിയ സ്‌ക്രീന്‍ ടിവിയില്‍ കമ്പനി ജിഗാടിവി സെറ്റ്‌ടോപ്പ് ബോക്‌സ് ഇന്‍സ്‌റ്റോള്‍ ചെയ്യുകയും അതിലൂടെ ഉപയോക്താക്കള്‍ക്ക് വോയിസ് ആക്ടിവേറ്റഡ് റിമോട്ട് നല്‍കുകയും ചെയ്യും. ഇതില്‍ നിങ്ങള്‍ക്ക് 600+ ടിവി ചാനലുകള്‍, ജിയോസിനിമ, ജിയോടിവികോള്‍, ജിയോസ്മാര്‍ട്ട്‌ലിവിങ്, ജിയോനെറ്റ്‌വെലോസിറ്റി, മീഡിയാഷെയര്‍ എന്നിവ ലഭിക്കുന്നു.

ജിയോ ജിഗാഫൈബര്‍ നല്‍കുന്ന ടിവികളില്‍ വീഡിയോ കോളുകള്‍ ചെയ്യാനും കഴിയും. ഓഡിയോ ഡോങ്കിള്‍, വീഡിയോ ഡോങ്കിള്‍, സ്മാര്‍ട്ട് സ്പീക്കര്‍, വൈഫൈ, എക്സ്റ്റന്റര്‍, സ്മാര്‍ട്ട് പ്ലഗ്, ഔട്ട്‌ഡോര്‍ സെക്യൂരിറ്റി ക്യാമറ എന്നിവ ഉള്‍പ്പെടെ സ്മാര്‍ട്ട് ഹോം സ്യൂട്ടിന്റെ ഹൃദയവും ജിയോ ബ്രോഡ്ബാന്‍ഡ് ശൃംഖലയുടെ സഹായത്തോടെ ആണ്.

Top