ജിയോയുടെ വമ്പന്‍ ഓഫര്‍; ഡയറി മില്‍ക്കിനൊപ്പം 1 ജിബി ഡാറ്റ സൗജന്യം

കാഡ്ബറിയുടെ ഡയറി മില്‍ക്കിനൊപ്പം ജിയോ ഒരു ജിബി ഡാറ്റ സൗജന്യം. ഡയറി മില്‍ക്കിന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ അധിക ഡാറ്റ നല്‍കുന്നത്. ചോക്ലേറ്റിന്റെ പൊതിയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാവുന്നതാണ്. ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന് ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും. സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി.

ജിയോയുടെ മൈ ജിയോ ആപ്പില്‍ ഓഫര്‍ പ്രദര്‍ശിപ്പിച്ച് വലിയ ബാനര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ‘പാര്‍ട്ടിസിപ്പേറ്റ്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ബാര്‍കോഡ് ചെയ്യാനുളള സൗകര്യം ലഭ്യമാകും. ഒരു രജിസ്‌ട്രേഡ്‌ ജിയോ അക്കൗണ്ടിന് ഒരിക്കല്‍ മാത്രമേ ഓഫര്‍ ലഭ്യമാകു എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

jio-cadbury-offer-759

5 രൂപ, 10 രൂപ, 20, 40, 100 എന്നീ വിലകളിലുളള ഡയറി മില്‍ക്ക് വാങ്ങിയാലാണ് ഓഫര്‍ ലഭ്യമാവുന്നത്. നിലവിലുളള ജിയോ നെറ്റ് പ്ലാന്‍ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം മാത്രമാണ് ഈ ഡാറ്റ ലഭ്യമാകുകയുള്ളു.

Top