Jio creates world record, crosses 1.6 crore subscribers in a month

മുംബൈ: ചുരുങ്ങിയ കലയളവില്‍ റിലയന്‍സിന്റെ ടെലികോം കമ്പനിയായ ‘ജിയോ’യുടെ വരിക്കാരുടെ എണ്ണം 1.6 കോടി കടന്നു. സെപ്തംബര്‍ മാസത്തിലാണ് ജിയോ സേവനം ആരംഭിച്ചത്.

ആദ്യ മാസത്തില്‍ തന്നെ (26 ദിവസം കൊണ്ട്) ഇത്രയും വരിക്കാരെ സൃഷ്ടിച്ചതോടെ ജിയോ ലോക റെക്കോഡ് നേടിയതായി കമ്പനി അധിക്യതര്‍ അറിയിച്ചു.

ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, സ്‌കൈപ്പ് തുടങ്ങിയവയെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളെ പിന്തള്ളിയാണ് വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ പരിധിയില്ലാത്ത 4ജി ഇന്റര്‍നെറ്റ്, വോയിസ് കോളുകള്‍ എന്നിവ ലഭ്യമാക്കിയതാണ് ഈ പ്രചാരത്തിന് സഹായിച്ചത്.

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മിനിട്ടുകള്‍ക്കകം സിം ആക്ടിവേഷന്‍ സാധ്യമാക്കുന്ന സംവിധാനം ഇന്ത്യയില്‍ 3,100 കേന്ദ്രങ്ങളില്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ഈ സംവിധാനം എത്തും.

Top