jio call trope; private telecom companies pay 3000 crore penalty

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുമായി നിസഹകരിക്കുന്ന മുന്‍നിര സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ട്രായ് പിഴ ചുമത്തി.

3,000 കോടി രൂപ പിഴ ചുമര്‍ത്തിരിക്കുന്നത്.വൊഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ ടെലികോം കമ്പനികള്‍ക്ക് മേലാണ് പിഴ ചുമത്തിയത്.

ടെലികോം കമ്പനികളുടെ ഓരോ സര്‍ക്കിളുകളില്‍ നിന്നും 50 കോടി രൂപ വീതമാണ് പിഴ ഈടാക്കിയിരിക്കുന്നത്. മൊത്തം പിഴതുക 3,000 കോടി വരും.

ജിയോയില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കും തിരിച്ചുമുള്ള ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യാന്‍ ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ മറ്റു ടെലികോം കമ്പനികള്‍ നല്‍കുന്നില്ലെന്ന റിലയന്‍സ് ജിയോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ആജീവനാന്ത സൗജന്യ കോളുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആകര്‍ഷക ഡേറ്റ ഓഫറുകള്‍ക്കെതിരെ എതിര്‍പ്പുമായി എയര്‍ടെല്ലും, വൊഡാഫോണും ഐഡിയ എന്നി കമ്പനികള്‍ രംഗത്ത് വന്നിരുന്നു. ഇത് നിയമവിധേയമല്ലെന്ന ടെലികോം കമ്പനികളുടെ വാദം ട്രായ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ട്രായ് പിഴയിട്ടതിനെ കുറിച്ച് ടെലികോം കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രായ്‌ക്കെതിരെ കമ്പനികള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് ടെലികോം രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Top