ജിയോയും എയർടെലും ടെലികോം മേഖലയിലെ ഭൂരിഭാഗം വിപണിയും കയ്യടക്കും :സുനിൽ മിത്തൽ

airtel-jio

രാജ്യത്തെ മികച്ച രണ്ട് ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവ അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ ടെലികോം മേഖലയിലെ 80 ശതമാനം വിപണി വിഹിതവും കയ്യടക്കുമെന്ന് ഭാരതി എന്റർപ്രൈസസിന്റെ സ്ഥാപകനും ചെയർപേഴ്‌സനുമായ സുനിൽ മിത്തൽ പറഞ്ഞു.

നിലവിലെ 75 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ നേടാനാകുമെന്ന് ഗോൾഡ്മാൻ സാച്ച്സ് പങ്കിട്ട റിപ്പോർട്ടിൽ സുനിൽ മിത്തൽ അഭിപ്രായപ്പെട്ടത്. ഇളവുകൾ നൽകിയുള്ള സ്മാർട് ഫോണുകളിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായവും മിത്തൽ പ്രകടിപ്പിച്ചു. ഇത് കമ്പനിയുടെ പണം കളയുകയാണെന്നും സുനിൽ മിത്തൽ പറഞ്ഞു.

Top