അതിവേഗ ഇന്റര്‍നെറ്റുമായി ജിയോ എയര്‍ഫൈബര്‍ രംഗത്തെത്തുന്നു

ജിയോ എയര്‍ഫൈബര്‍ എന്ന വൈഫൈ അധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനം ഇനി കൈയ്യെത്തും ദൂരത്ത്. കഴിഞ്ഞ മാസം റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തിലായിരുന്നു ജിയോ ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ ഈ സേവനം ലഭ്യമാകും. വിനോദം, ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ അനുഭവം എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഓള്‍-ഇന്‍-വണ്‍ വയര്‍ലെസ് സംവിധാനത്തിലേക്ക് മാറാന്‍ ഈ സേവനം ജിയോ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ കണക്ഷനിലൂടെ 550+ ഡിജിറ്റല്‍ ടിവി ചാനലുകള്‍, 16+ OTT ആപ്പുകള്‍, ഇന്‍ഡോര്‍ വൈഫൈ സേവനം, കൂടാതെ റൂട്ടറുകള്‍, 4k സ്മാര്‍ട്ട് സെറ്റ്-ടോപ്പ് ബോക്സ് തുടങ്ങിയ വീട്ടുപകരണങ്ങള്‍ വരെ കുറഞ്ഞ നിരക്കില്‍ ലഭിക്കും. ജിയോ എയര്‍ഫൈബര്‍ കണക്ഷന്‍ എടുക്കുന്നതിന് WhatsApp-ല്‍ ബുക്ക് ചെയ്യുന്നതിന് 60008-60008 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കുകയോ, ജിയോ വെബ്സൈറ്റിലൂടെയോ, അതുമല്ലെങ്കില്‍ വിശദാംശങ്ങള്‍ക്ക് അടുത്തുള്ള ജിയോ സ്റ്റോറുമായി ബന്ധപ്പെടുകയോ ചെയ്യാം.

ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വയര്‍ലെസ് ബാക്കപ്പ് സേവനമായി ജിയോ എയര്‍ഫൈബര്‍ തിരഞ്ഞെടുക്കാമെന്ന് ജിയോ ശുപാര്‍ശ ചെയ്യുന്നു. വാര്‍ഷിക പ്ലാന്‍ അല്ലാതെയുള്ള ഇന്‍സ്റ്റാളേഷന് 1,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള EMI ഉപയോഗിച്ച് പണമടയ്ക്കുന്നത് തിരഞ്ഞെടുക്കുന്നതിലൂടെയും ഉപയോക്താക്കള്‍ക്ക് പ്രയോജനം നേടാം.

Top