മികച്ച സവിശേഷതകളുമായി ജിയോ 4ജി ലാപ്‌ടോപ്പ് ഉടന്‍ എത്തുന്നു

ജിയോയുടെ ഏറ്റവും പുതിയ സംരഭമായ 4ജി ലാപ്‌ടോപ്പ് ഉടന്‍ എത്തുന്നു. മികച്ച സവിശേഷതകള്‍ ആണ് ഈ പുതിയ ലാപ്‌ടോപ്പിന് നല്‍കിയിരിക്കുന്നത്.

13.3ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയും, 1920 X 1080പിക്‌സല്‍ റെസലൂഷനും ആണ് ഇതിനുള്ളത് . മറ്റൊരു പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഓ എസ് ആണ്. വിന്‍ഡോസ് അല്ലെങ്കില്‍ Chrome ഓ എസ്സിലായിരിക്കും പ്രവര്‍ത്തനം. 4 ജിബിയുടെ റാം കൂടാതെ 64,128 SDD സ്റ്റോറേജ് എന്നിവയാണ് 4ജി ലാപ്‌ടോപ്പിന്റെ ആന്തരിക സവിശേഷതകള്‍.

4ജി സിം കാര്‍ഡ് സ്ലോട്ട് വരെ ഇതില്‍ ഉണ്ടാകും എന്നാണ് സൂചനകള്‍ .35,000രൂപ മുതല്‍ ആണ് വിപണി വില. ഉടന്‍തന്നെ 4ജി ലാപ്‌ടോപ്പ് വിപണിയില്‍ എത്തും.

കൂടാതെ ജിയോയുടെ DTH , കുറഞ്ഞ ചിലവില്‍ പുറത്തിറക്കുന്ന 4ജി സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും ഉടന്‍തന്നെ പുറത്തിറക്കും.

Top